പീ​ഡ​ന​പ​രാ​തി ഉ​ന്ന​യി​ച്ച യു​വ​തി​യെ സ്റ്റേ​ഷ​നി​ൽ വ​ച്ച് അ​പ​മാ​നി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ

12:40 PM Nov 27, 2022 | Deepika.com
മും​ബൈ: പീ​ഡ​ന​പ​രാ​തി​യി​ൽ മൊ​ഴി ന​ൽ​കാ​നാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി ഉ​ന്ന​യി​ച്ച പീ​ഡ​ന​പ​രാ​തി​യി​ലെ മു​ഖ്യ​പ്ര​തി​യാ​യ അ​നി​ൽ സിം​ഗ്(37) ആ​ണ് ഡൽഹി മ​ഹേ​ന്ദ്ര പാ​ർ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് ഇ​വ​രെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ആ​സാ​ദ്പൂ​ർ മെ​ട്രോ സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട സിം​ഗ്, സു​ഹൃ​ത്താ​യ ര​വി ശ​ർ​മ​യ്ക്കൊ​പ്പം ചേ​ർ​ന്ന് മെ​ട്രോ ടെ​ർ​മി​ന​ലി​ൽ വ​ച്ച് തന്നെ അ​പ​മാ​നി​ച്ചെ​ന്ന് യു​വ​തി ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച് അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് മൊ​ഴി ന​ൽ​കാ​നാ​യി യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ വേ​ള​യി​ലാ​ണ് സിം​ഗ് ഇ​വ​രെ അ​പ​മാ​നി​ച്ച​ത്.

അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ച്ച പ്ര​തി​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.