ഹെൽമറ്റ് ധരിച്ച് ബുള്ളറ്റ് ഓടിച്ച രാഹുൽ ഗാന്ധിക്ക്, സുരക്ഷാ ജീവനക്കാരും പാർട്ടി പ്രവർത്തകരും ചേർന്ന് വഴിയൊരുക്കി.
മൃഗസംരക്ഷണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി രാഹുല്‍ ഗാന്ധിയെ തിരക്കിയെത്തിയ രണ്ടുപേരുടെ ബൈക്കിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഇവര്‍ക്കൊപ്പം കൊണ്ടുവന്ന 'മാര്‍വല്‍' എന്ന നായയേയും നടക്കുന്നതിനിടെ രാഹുല്‍ തന്റെ കൂടെക്കൂട്ടി.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ശനിയാഴ്ച മധ്യപ്രദേശിലെ മൊർട്ടാക്ക ഗ്രാമത്തിൽ നിന്ന് പുനരാരംഭിച്ചിരുന്നു.