ലോ​ക​ക​പ്പി​ൽ നി​ന്ന് പി​ന്മാ​റാ​ൻ പാ​ക്കി​സ്ഥാ​ന് ധൈ​ര്യ​മി​ല്ലെ​ന്ന് മുൻ പാ​ക് താ​രം

03:12 PM Nov 27, 2022 | Deepika.com
ഇ​സ്ലാ​മാ​ബാ​ദ്: ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2023-ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ൻ പി​ന്മാ​റു​മെ​ന്ന പി​സി​ബി അ​ധ്യ​ക്ഷ​ൻ റ​മീ​സ് രാ​ജ​യു​ടെ വാ​ക്കു​ക​ൾ ത​ള്ളി മു​ൻ താ​രം ഡാ​നി​ഷ് ക​നേ​റി​യ. ഒ​രു ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റ് ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള ധൈ​ര്യം പാ​ക്കി​സ്ഥാ​നി​ല്ലെ​ന്നും ഈ ​പി​ന്മാ​റ്റം ഇ​ന്ത്യ​യെ യാ​തൊ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്നും ക​നേ​റി​യ പ​റ​ഞ്ഞു.

ക്രി​ക്ക​റ്റി​ൽ നി​ന്ന് ധാ​രാ​ളം വ​രു​മാ​നം ല​ഭി​ക്കു​ന്ന ഇ​ന്ത്യ​ക്ക് പാ​ക് പി​ന്മാ​റ്റം മൂ​ലം ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ താ​രം, പാ​ക്കി​സ്ഥാ​ൻ ടൂ​ർ​ണ​മെ​ന്‍റി​ൽ പ‌​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​സ്താ​വി​ച്ചു. ഐ​സി​സി സ​മ്മ​ർ​ദം ചെ​ലു​ത്തി​യാ​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ക​യ​ല്ലാ​തെ പാ​ക്കി​സ്ഥാ​ന് മ​റ്റൊ​രു വ​ഴി​യി​ല്ലെ​ന്നും ഈ ​സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി ബ​ഹി​ഷ്ക​ര​ണാ​ഹ്വാ​ന​ങ്ങ​ൾ ന​ട​ത്താ​തെ ഇ​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ക​നേ​റി​യ പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​ൻ വേ​ദി​യാ​കു​ന്ന ഏ​ഷ്യാ ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​നി​യും സ​മ​യ​മു​ണ്ടെ​ന്നും ടൂ​ർ​ണ​മെ​ന്‍റ് വേ​ദി മാ​റ്റു​മെ​ന്ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച ഇ​ന്ത്യ​ക്കൊ​പ്പം ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ൻ ടീ​മു​ക​ളും പി​ന്മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​സ്താ​വ​ന​ക​ൾ സൂ​ക്ഷി​ച്ച് ന​ട​ത്ത​ണ​മെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.