തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങള്‍ക്കുമെതിരെ കേസ്. തുറമുഖ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്ക്കുമെതിരെയാണ് നടപടി.
വിഴിഞ്ഞം സമരസമിതിക്കെതിരെ വധശ്രമം ഉള്‍പ്പടെ പത്ത് കേസുകളാണുള്ളത്. മത്സ്യത്തൊഴിലാളി സമരസമിതി ജനറല്‍ കണ്‍വീനറും ലത്തീന്‍ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിന്‍ പേരെ ഉള്‍പ്പടെയുള്ള വൈദികരും കേസില്‍ പ്രതികളാണ്.
കണ്ടാലറിയാവുന്ന മറ്റ് ആളുകള്‍ക്കെതിരെയും കേസുണ്ട്. തുറമുഖ അനുകൂല സമിതി പ്രവര്‍ത്തകരുടെ തല അടിച്ചുപൊട്ടിക്കുകയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കുകയും ചെയ്തതിനാണ് സമരസമിതിക്കെതിരെ നടപടി സ്വീകരിച്ചത്.
പദ്ധതിയെ അനുകൂലിക്കുന്ന ജനകീയ സമിതിക്കെതിരെ ഒരു കേസാണുള്ളത്.
വിഴിഞ്ഞം സംഘർഷം; ഇരുവിഭാഗങ്ങൾക്കുമെതിരെ കേസ്
10:42 AM Nov 27, 2022 | Deepika.com