ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ

09:27 AM Nov 27, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​യേ​റ്റം ചെ​യ്ത കേ​സി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​റ​സ്റ്റി​ല്‍. കോ​ണ്‍​ഗ്ര​സ് മു​ന്‍​എം​എ​ല്‍​എ ആ​സി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ഡ​ല്‍​ഹി പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ജാ​മി​യ ന​ഗ​റി​ല്‍ യോ​ഗം ന​ട​ത്തു​ക​യും ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​യേ​റ്റം ചെ​യ്യു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

അ​ടു​ത്ത​മാ​സം ഡ​ല്‍​ഹി കോ​ര്‍​പ​റേ​ഷ​നി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​സി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ മ​ക​ള്‍ ആ​രി​ബ ഖാ​ന്‍ ഷ​ഹീ​ന്‍​ബാ​ഗി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​ന്നാ​ല്‍ ഇ​തി​ന് അ​നു​മ​തി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് പോ​ലീ​സ് ഇ​ട​പെ​ട്ട​ത്.