ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി; 18 പേ​ർ​ക്ക് പ​രി​ക്ക്

08:51 AM Nov 27, 2022 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ല്‍ ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റി 18 പേ​ര്‍​ക്ക് പ​രി​ക്ക്. സ​ര​ണ്‍ ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ര്‍ ശ​വ​സം​സ്‌​കാ​ര ച​ട​ങ്ങി​നാ​യി കൂ​ടി നി​ന്ന ആ​ളു​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​യാ​ള്‍ മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്ന് ആ​ളു​ക​ള്‍ ആ​രോ​പി​ച്ചു. കോ​പാ​കു​ല​രാ​യ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​ധാ​ന റോ​ഡ് ഉ​പ​രോ​ധി​ച്ചു.