കിഗാലി സിറ്റി: രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി തൃശൂർ മണ്ണുത്തി സ്വദേശി വിനോ.പി.ബാലകൃഷ്ണൻ. സെയ്ന്റ് ഹെലേനയ്ക്കെതിരെ നടന്ന ലോകകപ്പിനുള്ള ആഫ്രിക്കൻ മേഖലാ യോഗ്യതാ റൗണ്ട് മത്സരത്തിൽ ബോട്സ്വാനയ്ക്ക് വേണ്ടിയാണ് വിനോ ചരിത്ര നേട്ടം കുറിച്ചത്.
70 പന്തുകളിൽ ഏഴ് ഫോറും അഞ്ച് സിക്സും സഹിതമായിരുന്നു താരത്തിന്റെ ചരിത്ര സെഞ്ചുറി. വിനോവിന്റെ മികവിൽ മത്സരത്തിൽ ബോട്സ്വാന വിജയം കണ്ടു.
ജോലിയുടെ ഭാഗമായിയാണ് 2015ൽ വിനോ ബോട്സ്വാനയിൽ എത്തിയത്. പ്രാദേശിക ടൂർണമെന്റുകളിൽ തിളങ്ങിയതോടെ താരം 2019ൽ ദേശീയ ടീമിന്റെ ഭാഗമായി.
ചരിത്രനേട്ടം; രാജ്യാന്തര ട്വന്റി-20യിൽ ആദ്യ "മലയാളി സെഞ്ചുറി' പിറന്നു
06:18 AM Nov 27, 2022 | Deepika.com