ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളിൽ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീം എന്ന നേട്ടം നിലവിലെ ചാന്പ്യന്മാരായ ഫ്രാൻസിന്. ഗ്രൂപ്പ് ഡിയിൽ ഡെൻമാർക്കിനെ കീഴടക്കിയതോടെയാണ് ഫ്രാൻസ് നോക്കൗട്ട് ഉറപ്പിച്ചത്. ഈ ലോകകപ്പിൽ രണ്ട് മത്സരങ്ങളിലും ജയം നേടുന്ന ആദ്യ ടീമുമായി ഫ്രാൻസ്.
സൂപ്പർ താരം കൈലിയൻ എംബാപ്പെയുടെ (61’, 86’) ഇരട്ട ഗോളാണ് ഫ്രാൻസിനു ജയമൊരുക്കിയത്. ഫ്രാൻസിനായി അവസാനം കളിച്ച 12 മത്സരങ്ങളിലായി എംബാപ്പെയുടെ ഗോൾനേട്ടം ഇതോടെ 14 ആയി.
68-ാം മിനിറ്റിൽ ആന്ദ്രേസ് ക്രിസ്റ്റെൻസണാണ് ഡെൻമാർക്കിന്റെ ആശ്വാസ ഗോൾ നേടിയത്.
എംബാപ്പെയ്ക്ക് ഇരട്ട ഗോൾ, ഫ്രാൻസ് പ്രീക്വാർട്ടറിൽ
11:55 PM Nov 26, 2022 | Deepika.com