നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ മാ​റി​യെ​ടു​ക്കാ​ൻ ഒ​ര​വ​സ​രം കൂ​ടി ന​ൽ​കണം: സു​പ്രീം​ കോ​ട​തി

09:27 PM Nov 26, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ നി​ശ്ചി​ത സ​മ​യ​ത്ത് മാ​റി​യെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്ക് ഒ​ര​വ​സ​രം കൂ​ടി ന​ൽ​കു​ന്ന കാ​ര്യം റി​സ​ർ​വ് ബാ​ങ്ക് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സു​പ്രീം​ കോ​ട​തി. നോ​ട്ട് നി​രോ​ധ​ന​ത്തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ൽ വാ​ദം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഞ്ചം​ഗ ബെ​ഞ്ച് ഇ​ക്കാ​ര്യം വാ​ക്കാ​ൽ പ​റ​ഞ്ഞ​ത്.

2016 ന​വം​ബ​ർ എ​ട്ടി​ന് ന​ട​പ്പാ​ക്കി​യ നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ നി​യ​മ​വ​ശ​മാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എ​സ്. അ​ബ്ദു​ൾ ന​സീ​ർ, ബി.​ആ​ർ ഗ​വാ​യ്, എ.​എ​സ് ബൊ​പ്പ​ണ്ണ, വി. ​രാ​മ​സു​ബ്ര​ഹ്മ​ണ്യ​ൻ, ബി.​വി നാ​ഗ​ര​ത്ന എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന​ത്.

നി​രോ​ധി​ച്ച 1000, 500 രൂ​പ നോ​ട്ടു​ക​ൾ മാ​റി​യെ​ടു​ക്കു​ന്ന​തി​നു​ള്ള തീ​യ​തി ഇ​നി നീ​ട്ടു​ക അ​സാ​ധ്യ​മാ​ണെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ എ​സ്. വെ​ങ്കി​ട്ട​ര​മ​ണി വ്യ​ക്ത​മാ​ക്കി. പ​ക്ഷേ, പ്ര​ത്യേ​ക വ്യ​ക്തി​ഗ​ത അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന കാ​ര്യ​ത്തി​ൽ റി​സ​ർ​വ് ബാ​ങ്കി​നു തീ​രു​മാ​നം എ​ടു​ക്കാം.

നോ​ട്ട് മാ​റി​യെ​ടു​ക്കാ​നു​ള്ള തീ​യ​തി വീ​ണ്ടും വീ​ണ്ടും നീ​ട്ടി ന​ൽ​കു​ന്ന​ത് അ​നി​ശ്ചി​ത​ത്വ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്നും അ​റ്റോ​ർ​ണി ജ​ന​റ​ൽ ചൂ​ണ്ടിക്കാ​ട്ടി. നോ​ട്ടു​ക​ൾ മാ​റി​യെ​ടു​ക്കാ​നു​ള്ള കാ​ലാ​വ​ധി ക​ഴി​ഞ്ഞി​തി​ന് ശേ​ഷ​വും എ​ഴു​ന്നൂ​റോ​ളം അ​പേ​ക്ഷ​ക​ളാ​ണ് അ​വ​സ​രം ചോ​ദി​ച്ച് റി​സ​ർ​വ് ബാ​ങ്കി​നു മു​ന്നി​ലെ​ത്തി​യ​ത്.

2017ലെ ​സ്പെ​സി​ഫൈ​ഡ് ബാ​ങ്ക് നോ​ട്ട്സ് (സെ​സേ​ഷ​ൻ ഓ​ഫ് ല​യ​ബ​ല​റ്റീ​സ്) നി​യ​മ​ത്തി​ന്‍റെ നാ​ലാം ഉ​പ​വ​കു​പ്പ് അ​നു​സ​രി​ച്ച് അ​പേ​ക്ഷയിലെ വിവരം ശരിയെന്ന് ബോധ്യ​പ്പെ​ട്ടാ​ൽ റി​സ​ർ​വ് ബാ​ങ്കി​ന് നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ മാ​റി ന​ൽ​കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെന്ന് ​ജ​സ്റ്റീ​സ് ബി.​ആ​ർ ഗ​വാ​യ് ചൂ​ണ്ടിക്കാ​ട്ടി.