ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഒഴിവാക്കി ഇഡിയും കുറ്റപത്രം സമര്‍പ്പിച്ചു. കേസിൽ വെള്ളിയാഴ്ച സിബിഐ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് ഇഡിയും കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഡൽഹിയിലെ റോസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജിക്ക് മുമ്പാകെയായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.
ഇന്‍ഡോസ്പിരിറ്റ് എംഡി സമീര്‍ മഹേന്ദ്രുവിനെ മാത്രം പ്രതിചേര്‍ത്താണ് കുറ്റപത്രം. സമീര്‍ അറസ്റ്റിലായി 60 ദിവസം തികയുന്നതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടത് ഏജന്‍സിക്ക് അനിവാര്യതയായിരുന്നു. അല്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്.
സെപ്റ്റംബര്‍ 17നാണ് സമീര്‍ മഹേന്ദ്രുവിനെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും അറസ്റ്റിലായവരെ ഉള്‍പ്പെടുത്തി ഉടന്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഏജന്‍സി വൃത്തങ്ങൾ അറിയിച്ചു. സിബിഐയും മനീഷ് സിസോദിയയെ ഒഴിവാക്കി ഏഴുപേരെ പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കിയിരുന്നു.
ഡൽഹി മദ്യനയ കേസ്: മനീഷ് സിസോദിയയെ ഒഴിവാക്കി ഇഡിയുടെ കുറ്റപത്രം
05:30 PM Nov 26, 2022 | Deepika.com