തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെയും ഗവര്‍ണറെയും പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്റെ വികസന യജ്ഞത്തില്‍ കേന്ദ്ര സര്‍ക്കാരുമായി തുല്യപങ്കാളിത്തം വഹിക്കേണ്ടവയാണെന്ന അടിസ്ഥാന ജനാധിപത്യ തത്വം വിസ്മരിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണഘടനാദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമര്‍ശനം.
സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉയര്‍ന്ന ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ പോലും ഉപയോഗിക്കപ്പെടുകയാണ്. ഭരണഘടനാ ദിനത്തിന്റെ ഉത്കണ്ഠകളില്‍ ഒന്നാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് മതനിരപേക്ഷ, ജനാധിപത്യ, ഫെഡറല്‍ മൂല്യങ്ങള്‍ കനത്ത വെല്ലുവിളി നേരിടുകയാണ്. സമ്പദ്ഘടനയുടെ കൂറ്റന്‍ തൂണുകളാകണമെന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കപ്പെടുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മതനിരപേക്ഷ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുന്നു.
ഭരണഘനാതത്വങ്ങള്ക്ക് കടകവിരുദ്ധമായ നയപരിപാടികള്‍ പ്രത്യക്ഷമായും പരോക്ഷമായും നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ഇത്തരം പ്രവണതകള്‍ നിയമപരമായും പൊതുമണ്ഡലങ്ങളിലെ പ്രതിഷേധങ്ങളിലൂടെയും എതിര്‍ക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
സംസ്ഥാനങ്ങളുടെ തുല്യപങ്കാളിത്തം വിസ്മരിക്കപ്പെടുന്നു; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി
03:38 PM Nov 26, 2022 | Deepika.com