ന്യൂഡല്‍ഹി: രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി സുപ്രീംകോടതിയില്‍ ഇ-കോടതി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് പരാമര്‍ശം.
ഇ-കോടതി പദ്ധതിക്കുകീഴില്‍ നടപ്പാക്കുന്ന നാല് സംരംഭങ്ങള്‍ ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വെര്‍ച്വല്‍ ജസ്റ്റീസ് ക്ലോക്ക്, ജസ്റ്റീസ് മൊബൈല്‍ ആപ്പ് 2.0, ഡിജിറ്റല്‍ കോടതി, വെബ്സൈറ്റുകള്‍ എന്നിവയ്ക്കാണ് തുടക്കം കുറിച്ചത്.
രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ സ്വാതന്ത്രത്തിന്റെ 75-ാം വര്‍ഷത്തിലും ഭരണഘടന ഉയര്പ്പിടിച്ചുകൊണ്ടാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. മുംബൈ ഭീകരാക്രമണത്തെക്കുറിച്ചും മോദി പ്രസംഗത്തില്‍ അനുസ്മരിച്ചു.
അതേസമയം കോടതികള്‍ ജനങ്ങളിലേക്കെത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. പൗരകേന്ദ്രീകൃതമാണ് രാജ്യത്തിന്റെ ഭരണഘടനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി
03:10 PM Nov 26, 2022 | Deepika.com