"ഏ​ഷ്യാ ക​പ്പി​ന് ഇ​ന്ത്യ എ​ത്തി​യി​ല്ലെ​ങ്കി​ൽ 2023 ലോ​ക​ക​പ്പി​ന് പാ​ക് ടീം ​വ​രി​ല്ല'

01:58 PM Nov 26, 2022 | Deepika.com
ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ വേ​ദി​യാ​കു​ന്ന 2023 ഏ​ഷ്യാ ക​പ്പി​ൽ നി​ന്ന് ഇ​ന്ത്യ പി​ന്മാ​റി​യാ​ൽ ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് പാ​ക് ടീ​മി​നെ അ​യ​യ്ക്കി​ല്ലെ​ന്ന് പി​സി​ബി. വെ​ള്ളി​യാ​ഴ്ച ഇ​സ്ലാ​മാ​ബാ​ദി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പി​സി​ബി അ​ധ്യ​ക്ഷ​ൻ റ​മീ​സ് രാ​ജ​യാ​ണ് ഈ ​തീ​രു​മാ​നം അ​റി​യി​ച്ച​ത്.

ഏ​ഷ്യാ ക​പ്പി​ന് പാ​ക്കി​സ്ഥാ​ൻ വേ​ദി​യാ​കി​ല്ലെ​ന്നും മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് മാ​റ്റി നി​ശ്ചി​യി​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ പ​ങ്കെ​ടു​ക്കു​മെ​ന്നും ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ ​നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യി ആ​ണ് രാ​ജ പാ​ക്കി​സ്ഥാ​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഏ​ഷ്യാ ക​പ്പ് പാ​ക്കി​സ്ഥാ​നി​ൽ ത​ന്നെ ന​ട​ക്കു​മെ​ന്നും ഇ​ന്ത്യ എ​ത്തി​യി​ല്ലെ​ങ്കി​ൽ അ​വ​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2023-ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ നി​ന്ന് പി​ന്മാ​റാ​നാ​ണ് നീ​ക്ക​മെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ക്കി​സ്ഥാ​ൻ ടീം ​പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ ലോ​ക​ക​പ്പ് ആ​രും കാ​ണി​ല്ലെ​ന്നും ഏ​റ്റ​വും ക​ച്ച​വ​ട​മൂ​ല്യ​മു​ള്ള ടീ​മി​നെ 2022-ൽ ​ര​ണ്ട് വ​ട്ടം തോ​ൽ​പ്പി​ച്ച ത​ങ്ങ​ൾ ഉ​റ​ച്ച നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും രാ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഏ​ഷ്യാ ക​പ്പ് വേ​ദി പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് മാ​റ്റു​മെ​ന്ന​ത​ട​ക്ക​മു​ള്ള ഇ​ന്ത്യ​ൻ പ്ര​സ്താ​വ​ന​ക​ൾ ഐ​സി​സി, ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ വേ​ദി​ക​ളി​ൽ ഭി​ന്ന​ത സൃ​ഷ്ടി​ക്കു​മെ​ന്നും ഇ​ന്ത്യ വേ​ദി​യാ​കു​ന്ന 2024-2031 വ​രെ​യു​ള്ള ഐ​സി​സി മ​ത്സ​ര​ങ്ങ​ളെ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും പി​സി​ബി അ​റി​യി​ച്ചു.