പി​എ​സ്എ​ൽ​വി-​സി 54 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു

02:28 PM Nov 26, 2022 | Deepika.com
ശ്രീ​ഹ​രി​ക്കോ​ട്ട: പി​എ​സ്എ​ല്‍​വി-​സി54 വി​ക്ഷേ​പി​ച്ചു. ഇ​ന്ന് രാ​വി​ലെ 11.56ന് ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ ഒ​ന്നാം വി​ക്ഷേ​പ​ണ​ത്ത​റ​യി​ല്‍ നി​ന്നാ​ണ് റോ​ക്ക​റ്റി​ന്‍റെ വി​ക്ഷേ​പ​ണം ന​ട​ന്ന​ത്.

ദൗ​ത്യ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം വി​ജ​യ​മാ​ണ്. ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ ഓ​ഷ്യ​ന്‍​സാ​റ്റ് ഉ​ള്‍​പ്പ​ടെ ഒ​ന്‍​പ​ത് ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​യാ​ണ് പി​എ​സ്എ​ല്‍​വി-​സി54 കു​തി​ച്ച​ത്. 1172 കി​ലോ ഭാ​ര​മു​ള്ള ഓ​ഷ്യ​ന്‍​സാ​റ്റാ​ണ് വി​ക്ഷേ​പ​ണ​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന ഉ​പ​ഗ്ര​ഹം.



വി​ക്ഷേ​പ​ണം ക​ഴി​ഞ്ഞ് ഏ​ക​ദേ​ശം 20 മി​നി​റ്റി​നു​ള്ളി​ൽ 742 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ എ​ത്തി​യ ശേ​ഷം ഓ​ഷ്യ​ൻ​സാ​റ്റ് വേ​ർ​പെ​ട്ടു. റോ​ക്ക​റ്റ് 516 കി​ലോ​മീ​റ്റ​റി​ലേ​ക്കു താ​ഴ്ത്തി​യാ​ണ് അ​ടു​ത്ത ഉ​പ​ഗ്ര​ഹം സ്ഥാ​പി​ക്കു​ന്ന​ത്. അ​വ​സാ​ന ഉ​പ​ഗ്ര​ഹം 528 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണു സ്ഥാ​പി​ക്കു​ന്ന​ത്. ദൗ​ത്യം പൂ​ർ​ത്തി​യാ​കാ​ൻ ഒ​രു​മ​ണി​ക്കൂ​ർ കൂ​ടി വേ​ണ്ടി​വ​രും.

ഓ​ഷ്യ​ൻ​സാ​റ്റ് ശ്രേ​ണി​യി​ലെ മൂ​ന്നാം ത​ല​മു​റ ഉ​പ​ഗ്ര​ഹ​മാ​ണ് ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹം-6 (ഇ​ഒ​എ​സ്–6). ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭൂ​ട്ടാ​ൻ വി​ക​സി​പ്പി​ച്ച ഉ​പ​ഗ്ര​ഹം ഐ​എ​ൻ​എ​സ് 2ബി, ​സ്വ​കാ​ര്യ സ്റ്റാ​ർ​ട്ട​പ്പ് പി​ക്സ​ൽ ഇ​ന്ത്യ​യു​ടെ "ആ​ന​ന്ദ്', ബ​ഹി​രാ​കാ​ശ സ്റ്റാ​ർ​ട്ട​പ്പാ​യ ധ്രു​വ സ്‌​പേ​സി​ന്‍റെ "തൈ​ബോ​ൾ​ട്ട്' (ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ) യു​എ​സി​ന്‍റെ സ്പേ​സ് ഫ്ലൈ​റ്റ് ഇ​ൻ​ക് വി​ക​സി​പ്പി​ച്ച നാ​ല് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഇ​ന്നു ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യ​ത്.

ഇ​ഒ​എ​സ്, ഐ​എ​ൻ​എ​സ് 2ബി ​എ​ന്നി​വ ഒ​ഴി​കെ മ​റ്റു​ള്ള​വ​യെ​ല്ലാം വാ​ണി​ജ്യ വി​ക്ഷേ​പ​ണ​ങ്ങ​ളാ​ണ്.