തിരുവനന്തപുരം: രാജ്യശ്രദ്ധ ആകര്‍ഷിക്കാന്‍ മനഃപൂര്‍വം വിഴിഞ്ഞത്ത് സംഘര്‍ഷമുണ്ടാക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സമരം നടത്തുന്നവരില്തന്നെ വ്യത്യസ്ത ചേരികളുണ്ട്.
പ്രശ്നപരിഹാരത്തിനു നിരവധിതവണ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായി. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വയ്ക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
സമരക്കാര്ക്കിടയിലുള്ള അഭിപ്രായ വ്യത്യാസം കൊണ്ടാണ് ചര്‍ച്ച പരാജയപ്പെടുന്നതെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.
വിഴിഞ്ഞത്ത് സംഘര്‍ഷമുണ്ടാക്കുന്നത് മനഃപൂര്‍വം; ശിവന്‍കുട്ടി
01:48 PM Nov 26, 2022 | Deepika.com