വി​ഴി​ഞ്ഞത്ത് വീണ്ടും പ്ര​തി​ഷേ​ധം; പദ്ധതിപ്രദേശത്തേക്ക് എത്തിയ ലോറികൾ തടഞ്ഞു

11:37 AM Nov 26, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​നി​ര്‍​മാ​ണ പ്ര​ദേ​ശ​ത്തേ​യ്ക്ക് ലോ​ഡു​മാ​യി എ​ത്തി​യ ലോ​റി​ക​ള്‍ ത​ട​ഞ്ഞ് സ​മ​ര​സ​മി​തി. നി​ര്‍​മാ​ണം ഇ​ന്ന് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് അ​ദാ​നി ഗ്രൂ​പ്പ് സ​ര്‍​ക്കാ​രി​ന് ക​ത്ത് ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ​മ​ര​സ​മി​തി വീ​ണ്ടും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ​ പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​യ്‌​ക്കെ​ത്തി​യ ലോ​റി​ക​ളാ​ണ് സ​മ​ര​സ​മി​തി ത​ട​ഞ്ഞ​ത്. ലോ​റി​ക​ള്‍​ക്ക് മു​ന്നി​ല്‍ കി​ട​ന്നു​കൊ​ണ്ടാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ളു​ക​ളു​ടെ പ്ര​തി​ഷേ​ധം. സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

പോ​ലീ​സി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​കൊ​ണ്ട് സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

ഇതിനിടെ പദ്ധതിയെ അനുകൂലിക്കുന്ന ആളുകളും സ്ഥലത്തെത്തി. സമരക്കാരും പദ്ധതിയെ അനുകൂലിക്കുന്നവരും തമ്മിൽ തർക്കം തുടരുകയാണ്. ഇരുകൂട്ടരെയും അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മം പോലീസ് തുടരുകയാണ്.

പ്ര​തി​ഷേ​ധം തുട​രു​ന്ന​ത് മൂ​ലം ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തോ​ള​മാ​യി നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. സ​മ​ര​പ​ന്ത​ല്‍ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ന് വീ​ണ്ടും നി​ര്‍​മാ​ണം പു​ന​രാം​ഭി​ക്കാ​നു​ള്ള നീ​ക്കം. സ​മ​ര​പ​ന്ത​ല്‍ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നും നി​ര്‍​മാ​ണ​ത്തി​ന് ത​ട​സ്സ​മു​ണ്ടാ​ത്താ​ത്ത രീ​തി​യി​ല്‍ പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.