മ​ദ്യ​പാ​ന​ത്തി​നി​ടെ വാ​ക്കു​ത​ർ​ക്കം; ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു

11:15 AM Nov 26, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പാ​ന​ത്തി​നി​ടെ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. പ​ഴ​വ​ങ്ങാ​ടി​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന സു​രേ​ഷി​നാ​ണ് കു​ത്തേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ പ​ഴ​വ​ങ്ങാ​ടി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

സു​രേ​ഷി​നെ കു​ത്തി​യ ശ​ര​വ​ണ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സു​രേ​ഷും ശ​ര​വ​ണ​നും മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്കം ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

കു​ത്തേ​റ്റ സു​രേ​ഷി​നെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.‌