പാ​റാ​യി ബാ​ബു സി​പി​എം വ​ള​ര്‍​ത്തി​യ ക്രി​മി​ന​ൽ: രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍

11:10 AM Nov 26, 2022 | Deepika.com
ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ മു​ഖ്യ​പ്ര​തി പാ​റാ​യി ബാ​ബു സി​പി​എം വ​ള​ര്‍​ത്തി​യ ക്രി​മി​ന​ലാ​ണെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ല​ശേ​രി പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ ജ​ന​കീ​യ​ക്കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ര​മാ​ര്‍​ഗ​വും, വ്യോ​മ​മാ​ര്‍​ഗ​വും ക​ട​ല്‍​മാ​ര്‍​ഗ​വു​മാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തു​ന്ന​ത്. ഇ​തി​ന് പി​ന്നി​ല്‍ മാ​ര്‍​ക്സി​സ്റ്റ് പാ​ര്‍​ട്ടി​യാ​ണ്. അ​വ​ര്‍ അ​വി​ഹി​ത മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ പ​ണം സ​മ്പാ​ദി​ക്കു​ക​യാ​ണ്. ‌

ഏ​ത് കൊ​ല ന​ട​ത്തി​യാ​ലും അ​തി​ല്‍ ഞ​ങ്ങ​ള്‍​ക്ക് പ​ങ്കി​ല്ലെ​ന്ന് സി​പി​എം വി​ളി​ച്ചു പ​റ​യു​മെ​ങ്കി​ലും ഏ​തെ​ങ്കി​ലും കൊ​ല​പാ​ത​കി​യെ പു​റ​ത്താ​ക്കി​യ ച​രി​ത്ര​മു​ണ്ടോ​യെ​ന്നും ഉ​ണ്ണി​ത്താ​ന്‍ ചോ​ദി​ച്ചു. കേ​ര​ള​ത്തി​ന്‍റെ നി​കു​തി​പ്പ​ണം കൊ​ണ്ട് ക്രി​മി​ന​ലു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്.

കൊ​ല​പാ​ത​കി​ക​ള്‍ ജ​യി​ലി​ല്‍ പോ​യാ​ല്‍ അ​വ​രു​ടെ വീ​ട്ടി​ലെ കാ​ര്യം നോ​ക്കാ​ന്‍ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ണ്ട്. ഭ​ര്‍​ത്താ​വ് ജ​യി​ലി​ല്‍ പോ​യാ​ല്‍ ഭാ​ര്യ​യെ നോ​ക്കാ​നും സി​പി​എ​മ്മി​ൽ ആ​ളു​ണ്ടെ​ന്നും ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ പ​റ്റി​ക്കാ​ൻ മെ​ഴു​കു​തി​രി തെ​ളി​യി​ച്ചി​ട്ടും ച​ങ്ങ​ല​കെ​ട്ടി​യി​ട്ടു​മൊ​ന്നും കാ​ര്യ​മി​ല്ല. ല​ഹ​രി മാ​ഫി​യ​ക​ളു​മാ​യു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു കെ​ട്ടി​ലാ​രെ​ല്ലാ​മാ​ണെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നും ഉ​ണ്ണി​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.