ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി​യെ സെ​ല്ലി​നു​ള്ളി​ല്‍ സ​ന്ദ​ര്‍​ശി​ച്ച് ജ​യി​ല്‍ സൂ​പ്ര​ണ്ട്; ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

10:52 AM Nov 26, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജ​യി​നെ ജ​യി​ല്‍ സൂ​പ്ര​ണ്ട് സെ​ല്ലി​ലെ​ത്തി സ​ന്ദ​ര്‍​ശി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ബി​ജെ​പി പു​റ​ത്തു​വി​ട്ടു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 12ന് ​രാ​ത്രി രാ​ത്രി 8ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ജ​യി​ലി​ല്‍ സ​ത്യേ​ന്ദ്ര ജ​യി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കി​യ​തി​ന്‍റെ പേ​രി​ല്‍ ജ​യി​ല്‍ സൂ​പ്ര​ണ്ടി​നെ നേ​ര​ത്തെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഈ ​സൂ​പ്ര​ണ്ട് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ മ​ന്ത്രി​യെ സെ​ല്ലി​ല്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്ത് വ​ന്ന​ത്.

ജ​യി​ല്‍ മ​ന്ത്രി​യാ​ണെ​ന്ന അ​ധി​കാ​രം വ​ച്ച് സ​ത്യേ​ന്ദ്ര ജ​യി​ന്‍ വി​ഐ​പി പ​രി​ഗ​ണ​ന നേ​ടു​ന്നെ​ന്ന് ബി​ജെ​പി നേ​ര​ത്തെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. സ​ഹ​ത​ട​വു​കാ​ര​ന്‍ മ​ന്ത്രി​ക്കു മ​സാ​ജ് ചെ​യ്ത് ന​ല്‍​കു​ന്ന ദൃ​ശ്യ​ങ്ങ​ള​ട​ക്കം നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഡ​ല്‍​ഹി​യി​ലെ മു​നി​സി​പ്പ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി - ആം​ആ​ദ്മി പാ​ര്‍​ട്ടി​ക​ള്‍ ത​മ്മി​ല്‍ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ബി​ജെ​പി വീ​ണ്ടും ജ​യി​ലി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്.