"2002-ന് ​ശേ​ഷം ക​ലാ​പ​ങ്ങ​ൾ അ​വ​സാ​നി​ച്ചു; ഗു​ജ​റാ​ത്തി​ൽ അ​ഖ​ണ്ഡ ശാ​ന്തി'

10:39 AM Nov 26, 2022 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ 2002-ലെ ​വ​ർ​ഗീ​യ ക​ലാ​പ​വും തു​ട​ർ​ന​ട​പ​ടി​ക​ളും ഓ​ർ​മി​പ്പി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​ക​ലാ​പ​ങ്ങ​ൾ പ​തി​വാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് അ​നു​വ​ദി​ച്ചു​വെ​ന്നും ബി​ജെ​പി സ​ർ​ക്കാ​ർ കലാപകാരികളെ പാഠം പഠിപ്പിച്ച് ഗു​ജ​റാ​ത്തി​ൽ "അ​ഖ​ണ്ഡ ശാ​ന്തി' ഉറപ്പാക്കിയെ​ന്നും ഷാ ​പ​റ​ഞ്ഞു.

ഗു​ജ​റാ​ത്തി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ​ക്കി​ടെ​യാ​ണ് ഷാ ​ഗു​ജ​റാ​ത്ത് ക​ലാ​പം പ്ര​ച​ര​ണ​വി​ഷ​യ​മാ​യി ഉ​ന്ന​യി​ച്ച​ത്. 2001-ൽ ​ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷം സം​സ്ഥാ​ന​ത്ത് മാ​ഫി​യ​ക​ൾ ഇ​ല്ലാ​താ​യെ​ന്നും 2002-ന് ​ശേ​ഷം ക​ർ​ഫ്യൂ സം​വി​ധാ​നം ആ​വ​ശ്യം വ​ന്നി​ട്ടി​ല്ലെ​ന്നും ഷാ ​പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ താ​മ​ര വ​ർ​ഗീ​യ അ​ഗ്നി​യി​ൽ നി​ന്ന് ഗു​ജ​റാ​ത്തി​നെ ര​ക്ഷി​ച്ചെ​ന്നും വി​ക​സ​ന​പാ​ത​യി​ലേ​ക്ക് ആ​ന​യി​ച്ചെ​ന്നും ഷാ ​അ​വ​കാ​ശ​പ്പെ​ട്ടു.

വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​ന് വേ​ണ്ടി​യാ​ണ് കോ​ൺ​ഗ്ര​സ് ജ​മ്മു കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​യി​ലെ 370-ാം അ​നു​ച്ഛേ​ദം നി​ല​നി​ർ​ത്തി പോ​ന്ന​തെ​ന്നും ഗു​ജ​റാ​ത്തി​ലെ ഫ​ലം പ്ര​തി​കൂ​ല​മാ​കു​മെ​ന്ന് അ​റി​യാ​വു​ന്ന​ത് കൊ​ണ്ടാ​ണ് രാ​ഹു​ൽ ഗാ​ന്ധി പ്ര​ച​ര​ണ​ത്തി​ൽ നി​ന്ന് വി​ട്ട് നി​ൽ​ക്കു​ന്ന​തെ​ന്നും ഷാ ​പ്ര​സ്താ​വി​ച്ചു.