ഇടുക്കി: വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ദേവികുളം മുന്‍എംഎല്‍എ എസ്. രാജേന്ദ്രന് ദേവികുളം സബ് കളക്ടറുടെ നോട്ടീസ്. രാജേന്ദ്രന് താമസിക്കുന്ന മൂന്നാര്‍ ഇക്കാ നഗറിലെ ഏഴ് സെന്റ് ഭൂമി ഏഴ് ദിവസത്തിനുള്ളിൽ ഒഴിയണമെന്നാണ് നോട്ടീസിലെ ആവശ്യം.
ഈ ഭൂമി പുറമ്പോക്കാണെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. സബ് കളക്ടറുടെ നിര്‍ദേശപ്രകാരം വില്ലേജ് ഓഫീസറാണ് നോട്ടീസ് നല്‍കിയത്. ഒഴിഞ്ഞുപോയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പുണ്ട്.
വീട് ഒഴിയണം; എസ്. രാജേന്ദ്രന് സബ് കളക്ടറുടെ നോട്ടീസ്
09:18 AM Nov 26, 2022 | Deepika.com