ചെന്നൈ: ഭൗമനിരീക്ഷണ ഉപഗ്രഹം ഓഷ്യൻസാറ്റ് ഉൾപ്പെടെ ഒന്‍പത് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുള്ള പിഎസ്എൽവി-സി 54 വിക്ഷേപണം ഇന്ന് നടക്കും. രാവിലെ 11.54 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നാണു വിക്ഷേപണം.
വിക്ഷേപണത്തിനുള്ള 25.30 മണിക്കൂർ കൗണ്ട്ഡൗൺ വെള്ളിയാഴ്ച രാവിലെ 10.30ന് ആരംഭി ച്ചിരുന്നു. ഓഷ്യൻസാറ്റ്-1 ഉപഗ്രഹം ആദ്യം ഭ്രമണപഥത്തിൽ എത്തിക്കും. ബാക്കി എട്ട് നാനോ ഉപഗ്രഹങ്ങൾ നിശ്ചിത ഭ്രമണപഥത്തിൽ എത്തിക്കുമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങൾ അറിയിച്ചു.
കൗണ്ട്ഡൗൺ ആരംഭിച്ചു; പിഎസ്എൽവി ഇന്ന് വിക്ഷേപിക്കും
07:27 AM Nov 26, 2022 | Deepika.com