അ​ഞ്ചാം​പ​നി പ്ര​തി​രോ​ധ​ത്തി​നു ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

05:52 PM Nov 25, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചാം​പ​നി പ്ര​തി​രോ​ധ​ത്തി​ന് ആ​രോ​ഗ്യ വ​കു​പ്പ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ്. മ​ല​പ്പു​റ​ത്ത് അ​ഞ്ചാം​പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​പ്പോ​ള്‍ ജി​ല്ല​യ്ക്ക് നേ​ര​ത്തെ​ത​ന്നെ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വും സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​മൊ​രു​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​വും ന​ല്‍​കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന സം​സ്ഥാ​ന മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ യോ​ഗ​ത്തി​ലും മ​ല​പ്പു​റ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​ത്യേ​ക​മാ​യി അ​വ​ലോ​ക​നം ചെ​യ്തി​രു​ന്നു.

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും എ​ല്ലാ​വ​രും കു​ട്ടി​ക​ള്‍​ക്ക് കൃ​ത്യ​മാ​യി വാ​ക്‌​സി​ന്‍ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.