സി​സ തോ​മ​സി​നെ എ​ങ്ങ​നെ ക​ണ്ടെ​ത്തി, ആ​രു നി​ര്‍​ദേ​ശി​ച്ചു; ഗ​വ​ര്‍​ണ​റോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി ഹൈ​ക്കോ​ട​തി

05:04 PM Nov 25, 2022 | Deepika.com
കൊ​ച്ചി: കെ​ടി​യു താ​ത്ക്കാ​ലി​ക വി​സി നി​യ​മ​ന​ത്തി​ല്‍ ചാ​ന്‍​സ​ല​ര്‍​ക്കെ​തി​രെ ചോ​ദ്യ​ങ്ങ​ളു​മാ​യി ഹൈ​ക്കോ​ട​തി. താ​ത്ക്കാ​ലി​ക വൈ​സ് ചാ​ന്‍​സ​ല​റാ​യി സി​സ തോ​മ​സി​നെ എ​ങ്ങ​നെ ക​ണ്ടെ​ത്തി​യെ​ന്ന് ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു.

ഡോ. ​സി​സ തോ​മ​സി​ന്‍റെ പേ​ര് ആ​രാ​ണ് നി​ര്‍​ദേ​ശി​ച്ച​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. അ​ങ്ങ​നെ ആ​രെ​യെ​ങ്കി​ലും നി​യ​മി​ക്കാ​നാ​കി​ല്ല. കൂ​ടി​യാ​ലോ​ച​ന​യി​ല്ലാ​തെ നി​യ​മ​നം ന​ട​ത്താ​നാ​കു​മോ എ​ന്നും പ്രോ ​വി​സി​യെ നി​യ​മി​ക്കാ​ന്‍ ല​ഭ്യ​മാ​യി​രു​ന്നോ എ​ന്നും ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു.

താ​ത്ക്കാ​ലി​ക വി​സി നി​യ​മ​നം മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. വി​സി നി​യ​മ​ന​ത്തി​ല്‍ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യി​ല്ലെ​ന്ന് ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചു.