മേ​യ​റു​ടെ രാ​ജി; തി​രു. കോ​ർ​പ്പ​റേ​ഷ​നി​ലേക്ക് കെ​എ​സ്‌​യു മാ​ർ​ച്ച്: സം​ഘ​ർ​ഷം

02:30 PM Nov 25, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലേ​ക്ക് കെ​എ​സ്‌‌യു ​ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു.

ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി വീ​ശി. ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞ് പോ​കാ​തി​രു​ന്ന​തോ​ടെ പോ​ലി​സ് ക​ണ്ണീ​ർ​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു

പോ​ലീ​സ് നാ​ല് പ്രാ​വ​ശ്യ​മാ​ണ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്. ഇ​പ്പോ​ഴും സ്ഥ​ല​ത്ത് സം​ഘ​ർ​ഷ സാ​ധ്യ​ത​യാ​ണ്. വ​ൻ​പോ​ലീ​സ് സ​ന്നാ​ഹം ഇ​വി​ടെ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.