എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​സി.​പ്ര​ഫ​സ​ര്‍ നി​യ​മ​നം; ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന് സു​പ്രീം​കോ​ട​തി സ്‌​റ്റേ

01:24 PM Nov 25, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​സി.​പ്ര​ഫ​സ​ര്‍ നി​യ​മ​ന​ത്തി​നു​ള്ള അ​ഭി​മു​ഖ​ത്തി​ന് മാ​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​ന് പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ രൂ​പ​വ​ത്ക്ക​രി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി സ്‌​റ്റേ ചെ​യ്തു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ര്‍​വ​ക​ലാ​ശാ​ല സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി.

അ​ധ്യാ​പ​ക​നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ അ​ക്കാ​ദ​മി​ക വി​ഷ​യ​മാ​ണെ​ന്നും ഇ​തി​ല്‍ കോ​ട​തി ഇ​ട​പെ​ട​ല്‍ പാ​ടി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല മേ​ല്‍​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​ഡ്ജി​മാ​രാ​യ പി.​എ​സ്.​ന​ര​സിം​ഹ, ജെ.​ബി.​പ​ര്‍​ദ്ദി​വാ​ലാ എ​ന്നി​വി​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

ഹി​ന്ദി അ​സി. പ്ര​ഫ​സ​ര്‍ നി​യ​മ​ന​ത്തി​ത്തിനുള്ള അഭിമുഖത്തിന് 50 മാ​ര്‍​ക്ക് നി​ശ്ച​യി​ച്ചു​കൊ​ണ്ടു​ള്ള എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഉ​ത്ത​ര​വാ​ണ് നേ​ര​ത്തെ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. നി​യ​മ​ന​ത്തി​ന് പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ രൂ​പ​വ​ത്ക​രി​ക്കാ​നും ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കോ​ളേ​ജു​ക​ളി​ലെ ഹി​ന്ദി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ നി​യ​മ​നം ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ല്‍.