കൊച്ചി: തോപ്പുംപടിയിൽ വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തോപ്പുംപടി സന്തോംകോളനിയിലെ സുനാമി കോളനിയിൽ താമസിക്കുന്ന പത്മാക്ഷി(65)യുടെ മൃതദേഹമാണ് മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇവർ തനിച്ചാണ് താമസിച്ചിരുന്നത്. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് തോപ്പുംപടി പോലീസ് വിശദീകരിക്കുന്നത്.
വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
തോപ്പുംപടിയിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
01:04 PM Nov 25, 2022 | Deepika.com