ചെ​യ്യു​ന്ന​ത് പാ​ർ​ട്ടി​ക്ക് വേ​ണ്ടി; ചെ​ന്നി​ത്ത​ല​യ്ക്ക് മ​റു​പ​ടി ന​ൽ​കി ത​രൂ​ർ

12:31 PM Nov 25, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: താ​ൻ ചെ​യ്യു​ന്ന​ത് പാ​ർ​ട്ടി​ക്കു വേ​ണ്ടി​യാ​ണെ​ന്നും പാ​ർ​ട്ടി​ക്ക് അ​ക​ത്ത് നി​ന്നാ​ണ് ചെ​യ്യു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ. ചെ​ണ്ട​യ്ക്ക് താ​ഴെ​യാ​ണ് എ​ല്ലാ വാ​ദ്യ​ങ്ങ​ളു​മെ​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന് പ​രോ​ക്ഷ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ന്‍റെ പ്ര​വ​ര്‍​ത്ത​നം പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണെ​ന്നും ത​രൂ​ര്‍ വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യും ത​രൂ​ർ സ​ന്ദ​ർ​ശി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യം ന​ൽ​കു​മെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.