താരാരാധന ഇസ്ലാമിക വിരുദ്ധം; ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ള്‍​ക്ക് നി​ര്‍​ദേ​ശ​വു​മാ​യി സ​മ​സ്ത

11:36 AM Nov 25, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഫു​ട്‌​ബോ​ള്‍ ല​ഹ​രി​യാ​ക​രു​തെ​ന്നും താ​രാ​രാ​ധ​ന അ​തി​രു ക​ട​ക്ക​രു​തെ​ന്നും സ​മ​സ്ത ഖു​തു​ബ ക​മ്മ​റ്റി. വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍​ഥ​ന ക​ഴി​ഞ്ഞു​ള്ള ഖു​തു​ബ പ്ര​ഭാ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സി​ക​ള്‍​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ജ​ന.​സെ​ക്ര​ട്ട​റി നാ​സ​ര്‍ ഫൈ​സി കൂ​ട​ത്താ​യി പ​റ​ഞ്ഞു.

ഇ​സ്ലാ​മി​ക വി​രു​ദ്ധ രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക കെ​ട്ടു​ന്ന​ത് ശ​രി​യ​ല്ല. ക​ളി​യാ​വേ​ശ​ത്തി​ന്‍റെ പേ​രി​ല്‍ പോ​ര്‍​ച്ചു​ഗ​ലി​​ന്‍റെ പോ​ലും പ​താ​ക കെ​ട്ടു​ന്നു.

നി​ത്യ​ഭ​ക്ഷ​ണ​ത്തി​നു​പോ​ലും ആ​ളു​ക​ള്‍ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​മ്പോ​ള്‍ ക​ട്ടൗ​ട്ടു​ക​ള്‍ ഉ​യ​ര്‍​ത്താ​നും മ​റ്റും വ​ന്‍ തോ​തി​ല്‍ സ​മ്പ​ത്ത് വി​നി​യോ​ഗി​ക്കു​ന്ന രീ​തി ചെ​റു​പ്പ​കാ​ര്‍​ക്കി​ട​യി​ല്‍ വ​ര്‍​ധി​ച്ച് വ​രു​ന്നെ​ന്നും നാ​സ​ര്‍ ഫൈ​സി പ​റ​ഞ്ഞു.

താ​ര​ങ്ങ​ളെ ആ​രാ​ധി​ക്കു​ന്ന രീ​തി ശ​രി​യ​ല്ല. ദൈ​വ​ത്തെ മാ​ത്ര​മേ ആ​രാ​ധി​ക്കൂ. രാ​ത്രി ഉ​റ​ക്ക​മി​ള​ച്ച് ക​ളി​കാ​ണു​ന്ന ആ​ളു​ക​ള്‍ രാ​വി​ലെ പ്രാ​ര്‍​ഥ​ന​ക​ള്‍​ക്കെ​ത്താത്ത സാഹചര്യം കൂടി കണക്കിലെടുത്താണ് നിർദേശം നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.