അഹമ്മദാബാദ്: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാവീഴ്ച. ബാവ്ലയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രിയുണ്ടായിരുന്ന സ്റ്റേജിനു നേരെ സ്വകാര്യ ഡ്രോണ്‍ പറത്തുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡ്രോണ്‍ വെടിവച്ചിട്ടു. സംഭവത്തില്‍ മൂന്നു പേര് അറസ്റ്റിലായിട്ടുണ്ട്.
ഡ്രോണ്‍ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തും.
പ്രചാരണപരിപാടിക്കിടെ പ്രധാനമന്ത്രിക്ക് സുരക്ഷാവീഴ്ച; മൂന്നു പേര് അറസ്റ്റില്‍
10:26 AM Nov 25, 2022 | Deepika.com