വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ വീട് തകർന്ന് വീട്ടമ്മയ്ക്ക് പരിക്ക്. വയനാട് തൃശ്ശിലേരിയില്‍ സിനോജിന്റെ ഭാര്യ സോഫിക്കാണ് പരിക്കേറ്റത്. ഇവരെ വയനാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ഇവരുടെ കുട്ടിക്കും സാരമല്ലാത്ത പരിക്കേറ്റു.
ഇന്നു പുലര്‍ച്ചെ രണ്ടിനാണ് സംഭവം. കാട്ടാന വീടിനു മുകളിലേക്ക് തെങ്ങ് മറിച്ചിടുകയായിരുന്നു.
വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
കാട്ടാന വീടിനു മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു; വീട്ടമ്മയ്ക്ക് പരിക്ക്
09:52 AM Nov 25, 2022 | Deepika.com