ബല്ലിയ: ബല്ലിയ-ഗാസിപുർ ഹൈവേയിൽ ക്രിമിനലുകളുടെ വെടിവയ്പിൽ നാലു പോലീസുകാർക്ക് പരിക്കേറ്റു.
മോട്ടോർസൈക്കിളിൽ ഗാസിപുരിലേക്കുപോവുകയായിരുന്ന, നിരവധി ക്രിമിനൽ കേസുകളിൽ പിടികിട്ടാപ്പുള്ളികളുമായ സുനിൽസിംഗ്, മുകേഷ് ചൗധരി എന്നിവരാണ് ഹൈവേ പട്രോളിംഗിനിടെ പിന്തുടർന്ന പോലീസുകാർക്കെതിരേ വെടിയുതിർത്തത്.
ബിഹാറിലെ സിവാൻ സ്വദേശികളാണിവർ. ഏറ്റുമുട്ടലിൽ പരിക്കേറ്റ സുനിൽസിംഗിനെ അറസ്റ്റ് ചെയ്തു.
യുപിയിൽ ഏറ്റുമുട്ടൽ: പോലീസുകാർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്
04:58 AM Nov 25, 2022 | Deepika.com