കാ​മ​റൂ​ണി​നെ വീ​ഴ്ത്തി സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ്

07:40 PM Nov 24, 2022 | Deepika.com
ദോ​ഹ: കാ​മ​റൂ​ൺ ക​രു​ത്തി​നെ ഒ​റ്റ ഗോ​ളി​ൽ വീ​ഴ്ത്തി സ്വി​റ്റ്സ​ർ​ല​ൻ​ഡ്. ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ലെ ഗ്രൂ​പ്പ് ജി ​പോ​രാ​ട്ട​ത്തി​ലാ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡ് കാ​മ​റൂ​ണിനെ കീ​ഴ​ട​ക്കി​യ​ത്. ക​ളം​നി​റ​ഞ്ഞ് ക​ളി​ക്കാ​നാ​യെ​ങ്കി​ല്ലും കാ​മ​റൂ​ണി​ന് സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ പി​ടി​ച്ചു കെ​ട്ടാ​നാ​യി​ല്ല.

48-ാം മി​നി​റ്റി​ല്‍ ബ്രീ​ല്‍ എം​ബോ​ള​യു​ടെ ഗോ​ളി​ന്‍റെ ക​രു​ത്തി​ലാ​ണ് സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

കാ​മ​റൂ​ണാ​ണ് ആ​ദ്യം മു​ത​ല്‍ ആ​ക്ര​മി​ച്ച് ക​ളി​ച്ച​ത്. നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​യെ​ങ്കി​ലും ഗോ​ൾ ക​ണ്ടെ​ത്താ​ൻ മാ​ത്രം കാ​മ​റൂ​ണി​നു ക​ഴി​ഞ്ഞി​ല്ല.