ഏ​കീ​കൃ​ത ബ​ലി​യ​ർ​പ്പ​ണം: മെ​ത്രാ​ന്മാ​രു​ടെ ക​മ്മി​റ്റി ച​ർ​ച്ച ന​ട​ത്തും

07:27 PM Nov 24, 2022 | Deepika.com
കൊ​ച്ചി: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പ​ണ​ത്തി​ന്‍റെ ഏ​കീ​കൃ​ത​രീ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ പെ​ർ​മ​ന​ന്‍റ് സി​ന​ഡ് വി​ല​യി​രു​ത്തി.

അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക-​അ​ല്മാ​യ പ്ര​തി​നി​ധി​ക​ളു​മാ​യി നി​ല​വി​ലെ സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് മെ​ത്രാ​ന്മാ​രു​ടെ ക​മ്മി​റ്റി​യെ പെ​ർ​മ​നെ​ന്‍റ് സി​ന​ഡ് ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​ർ​ച്ച്ബി​ഷ​പ്പു​മാ​രാ​യ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്, മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, ബി​ഷ​പ് മാ​ർ ജോ​സ് ചി​റ്റൂ​പ്പ​റ​മ്പി​ൽ എ​ന്നി​വ​രാ​ണു ക​മ്മി​റ്റി​യി​ലു​ള്ള​ത്. വെള്ളിയാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ്‌ ച​ർ​ച്ച.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ മം​ഗ​ള​വാ​ർ​ത്ത​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പു​ള്ള വെ​ള്ളി, ശ​നി, ഞാ​യ​ർ (ന​വം​ബ​ർ 25, 26, 27) ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക​മാ​യി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നു മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ആ​ഹ്വാ​നം ചെ​യ്തു. സാ​ധി​ക്കു​ന്ന പ​ള്ളി​ക​ളി​ലും സ​മ​ർ​പ്പി​ത ഭ​വ​ന​ങ്ങ​ളി​ലും ഈ ​നി​യോ​ഗ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​ർ ആ​രാ​ധ​ന ന​ട​ത്ത​ണ​മെ​ന്നും മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് അ​റി​യി​ച്ചു.