തൃശൂർ: തൃശൂരിൽ അർധരാത്രി പറമ്പിൽ പൂജ. എരുമപ്പെട്ടി വരവൂർ രാമൻകുളത്താണ് സംഭവം. പൂജ നടത്തിയ മുള്ളൂർക്കര സ്വദേശി സതീശനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
ഇയാളിൽ നിന്നും കോടാലിയും വെട്ടുകത്തിയും എയർഗണ്ണും നാട്ടുകാർ കണ്ടെത്തി. രാത്രിയിൽ പറമ്പിൽ നിന്നും ആൾക്കാരുടെ സാന്നിധ്യവും കണ്ടാണ് നാട്ടുകാർ സംഘമായി ഇവിടെ എത്തിയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഭൂമിയുടെ ദോഷം തീരാനുള്ള പൂജയാണ് നടത്തിയതെന്ന് ഇയാൾ മറുപടി നൽകി. സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
അർധരാത്രി പറമ്പിൽ പൂജ; പൂജാരി പിടിയിൽ
02:32 PM Nov 24, 2022 | Deepika.com