ത​രൂ​രി​നെ പി​ന്തു​ണ​ച്ച് ജോ​സ​ഫ് വി​ഭാ​ഗം; പു​ക​ഴ്ത്തി മോ​ൻ​സ്

01:31 PM Nov 24, 2022 | Deepika.com
കോട്ടയം: ശ​ശി ത​രൂ​ര്‍ യു​ഡി​എ​ഫി​ന്‍റെ പ്ര​മു​ഖ നേ​താ​വാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് അ​തി​ന്‍റെ സ്വീ​കാ​ര്യ​ത​യു​ണ്ടെ​ന്നും മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ. ത​രൂ​രി​ന്‍റെ കോ​ട്ട​യ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​സ്വ​ഭാ​വി​ക​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും ത​രൂ​ർ യൂ​ഡി​എ​ഫി​ന്‍റെ പ്ര​മു​ഖ നേ​താ​വാ​ണെ​ന്നും മോ​ൻ​സ് മ​ന​സ് തു​റ​ന്നു.

ത​രൂ​രി​നോ​ട് ജ​ന​ങ്ങ​ൾ​ക്ക് സ്നേ​ഹ​മു​ണ്ട്. അ​ദ്ദേ​ഹം കോ​ട്ട​യ​ത്ത് എ​ത്തു​ന്ന​ത് പോ​സി​റ്റി​വാ​യ കാ​ര്യ​മാ​ണ്. അ​നാ​വ​ശ്യ വി​വാ​ദ​മു​ണ്ടാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. യു​ഡി​എ​ഫി​നെ വി.​ഡി. സ​തീ​ശ​ൻ ന​ല്ല​രീ​തി​യി​ൽ ന​യി​ക്കു​ന്നു​ണ്ടെ​ന്നും ത​രൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സാ​ധാ​ര​ണ​യി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഒ​റ്റ​ക്കെ​ട്ടാ​യി​ട്ടാ​ണ് യു​ഡി​എ​ഫ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ആ ​ഐ​ക്യം നി​ല​നി​ര്‍​ത്തി​യാ​ൽ യു​ഡി​എ​ഫി​ന് തി​രി​ച്ചു വ​രാ​നാ​കും. ആ ​ഐ​ക്യ​ത്തി​ന് ദോ​ഷം വ​രു​ന്ന​ത് ആ​രും ചെ​യ്യ​രു​തെ​ന്നും മോ​ൻ​സ് പ​റ​ഞ്ഞു.