ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സൈന്യത്തിന്റെ പുതിയ തലവനായി ലഫ്ന്റനന്റ് ജനറൽ അസീം മുനീറിനെ പ്രധാനമന്ത്രി ഷഹ്ബാസ് ഷറീഫ് നിയമിച്ചു. ജനറൽ ഖമർ ജാവേദ് ബജ്വ നവംബർ 29-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
പാക്കിസ്ഥാൻ അധികാര ശ്രേണിയിലെ ഏറ്റവും തലപ്പൊക്കമുള്ള പദവിയിലേക്ക് സർക്കാർ ആരെ നിയമിക്കുമെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു രാഷ്ട്രീയ നേതാക്കൾ. ആറ് പേരുടെ ചുരുക്കപട്ടികയിൽ നിന്നാണ് ജനറൽ മുനീറിന്റെ പേര് പ്രധാനമന്ത്രി ഷറീഫ് തെരഞ്ഞെടുത്തത്.
പുതിയ സേനാ മേധാവിയെ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ
01:29 PM Nov 24, 2022 | Deepika.com