എ​സ്എ​സ്എ​ല്‍​എ​സി പ​രീ​ക്ഷ മാ​ര്‍​ച്ച് ഒമ്പത് മു​ത​ല്‍

12:25 PM Nov 24, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ല്‍​എ​സി പ്ല​സ് ടു ​പൊ​തു​പ​രീ​ക്ഷാ തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. എ​സ്എ​സ്എ​ല്‍​എ​സി പ​രീ​ക്ഷ മാ​ര്‍​ച്ച് ഒ​ന്പ​ത് മു​ത​ല്‍ 29 വ​രെ ന​ട​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി 27 മു​ത​ല്‍ മാ​ര്‍​ച്ച് മൂ​ന്ന് വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മോ​ഡ​ല്‍ പ​രീ​ക്ഷ ന​ട​ത്തും. മെ​യ് പ​ത്തി​നു​ള്ളി​ല്‍ ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഹ​യ​ര്‍ സെ​ക്ക​ൻഡറി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ തീ​യ​തി​ക​ളും പ്ര​ഖ്യാ​പി​ച്ചു. മാ​ര്‍​ച്ച് പ​ത്ത് മു​ത​ല്‍ 30 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ക.

ഫെ​ബ്രു​വ​രി 27 മു​ത​ല്‍ മാ​ര്‍​ച്ച് മൂ​ന്ന് വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​ണ് മോ​ഡ​ല്‍ പ​രീ​ക്ഷ. ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി ഒ​ന്നി​ന് തു​ട​ങ്ങും.​മെ​യ് 25ന് ​അ​കം ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ക്കും.

രാ​വി​ലെ ഒ​ന്പ​ത​ര മു​ത​ലു​ള്ള സ​മ​യ​ത്താ​ണ് എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.