പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം; ഇ​ക്വ​ഡോ​റി​നെ​തി​രെ അ​ന്വേ​ഷ​ണ​വു​മാ​യി ഫി​ഫ

11:20 AM Nov 24, 2022 | Deepika.com
ദോ​ഹ: ലോ​ക​ക​പ്പി​ലെ ഖ​ത്ത​റി​നെ​തി​രാ​യ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​നി​ടെ ഇ​ക്വ​ഡോ​ർ ആ​രാ​ധ​ക​ർ ലൈം​ഗി​ക ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ അ​പ​ഹ​സി​ക്കു​ന്ന രീ​തി​യി​ലു​ള്ള മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ൽ ഫി​ഫ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഖ​ത്ത​റി​നെ​തി​രെ 2 -1 എ​ന്ന സ്കോ​റി​ന് നേ​ടി​യ വി​ജ​യ​ത്തി​നി​ടെ സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​രാ​ധ​ക​ർ ചി​ര​വൈ​രി​ക​ളാ​യ ചി​ലി ടീ​മി​ന് നേ​രെ സ്വ​വ​ർ​ഗാ​നു​രാ​ഗ വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​നിടെ ഇ​ക്വ​ഡോ​ർ താ​രം ബൈ​റോ​ൺ കാ​സ്റ്റി​ലോ​യു​ടെ പൗ​ര​ത്വ രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ചി​ലി ഉ​ന്ന​യി​ച്ച പ​രാ​തി​ക്കെ​തി​രാ​യ പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ഇ​ത്.

പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​തി​നാ​ൽ ഫി​ഫ നി​യ​മ​ങ്ങ​ളി​ലെ 13-ാം അ​നു​ച്ഛേ​ദം അ​നു​സ​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ ബു​ധ​നാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു. കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ഇ​ക്വ​ഡോ​റി​ന്‍റെ മ​ത്സ​ര​ങ്ങ​ളി​ൽ കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക​യും ഏ​തെ​ങ്കി​ലും സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ നി​ന്ന് ടീ​മി​നെ വി​ല​ക്കു​ക​യും ചെ​യ്യാ​നു​ള്ള അ​ധി​കാ​രം ഫി​ഫ​യ്ക്കു​ണ്ട്.