മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് ഓ​ടി​ച്ച കാ​റി​ടി​ച്ചു; ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്

11:52 AM Nov 24, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് ഓ​ടി​ച്ച കാ​റി​ടി​ച്ച് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്. ബാ​ല​രാ​മ​പു​രം മ​ണ്ണ​ക്ക​ല്ലി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. മ​ണ്ണ​ക്ക​ല്ല് സ്വ​ദേ​ശി കി​ര​ൺ ആ​ണ് കാ​ർ ഓ​ടി​ച്ച​ത്.

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​യ മ​ണ്ണ​ക്ക​ല്ല് സ്വ​ദേ​ശി​നി​ക​ളാ​യ സാ​വി​ത്രി (62), ശാ​ര​ദ (62) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ശാ​ര​ദ​യു​ടെ കാ​ലി​ന് പൊ​ട്ട​ലു​ണ്ട്.

അ​പ​ക​ട ശേ​ഷം കാ​ര്‍ നി​ര്‍​ത്താ​തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ച്ച് പോ​യ യു​വാ​വി​നെ വീ​ട്ടി​ലെ​ത്തി​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ ത​ട​ഞ്ഞു വെ​ച്ച് പോ​ലീ​സി​ന് കൈ​മാ​റി.

53 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ മ​ണ്ണ​ക്ക​ല്ല് തോ​ട് വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം ഇ​വ​ര്‍ റോ​ഡി​ന്‍റെ സ​മീ​പ​ത്ത് വി​ശ്ര​മി​ക്കു​മ്പോ​ഴാ​ണ് കി​ര​ണ്‍ അ​മി​ത വേ​ഗ​ത​യി​ല്‍ കാ​റോ​ടി​ച്ച് വ​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന കാ​ര്‍ റോ​ഡ​രി​കി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി.

അ​മി​ത​വേ​ഗ​ത്തി​ല്‍ കാ​ര്‍ വ​രു​ന്ന​ത് ക​ണ്ട് മ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍ ഓ​ടി മാ​റി​യ​തി​നാ​ലാ​ണ് വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.