കൊ​ച്ചി കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സ്: തെ​ളി​വെ​ടു​പ്പ് ഇ​ന്നും തു​ട​രും

06:51 AM Nov 24, 2022 | Deepika.com
കൊ​ച്ചി: കൊ​ച്ചി​യി​ൽ മോ​ഡ​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ കേ​സി​ൽ തെ​ളി​വെ​ടു​പ്പ് ഇ​ന്നും തു​ട​രും. പീ​ഡ​ന​ത്തി​നു ശേ​ഷം യു​വ​തി​യെ ഇ​റ​ക്കി​വി​ട്ട കാ​ക്ക​നാ​ട്ടെ ഫ്ലാ​റ്റി​ലു​ൾ​പ്പെ​ടെ​യാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക.

പ്ര​തി​ക​ളാ​യ നി​ധി​ൻ, വി​വേ​ക്, സു​ദീ​പ്, മോ​ഡ​ലും രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യു​മാ​യ ഡിംപിൾ ലാ​മ്പ എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളി​മു​ക്കി​ലെ പ​ബ്ബി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. പ​ബ്ബി​ന്‍റെ പാ​ർ​ക്കിംഗ് ഏ​രി​യ​യി​ൽ കാ​ർ നി​ർ​ത്തി​യി​ട്ടും പി​ന്നീ​ട് സ​ഞ്ച​രി​ച്ചും പ്ര​തി​ക​ൾ യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഡിംപിൾ ലാമ്പയുടെ ഫോൺ കണ്ടെടുക്കാനുള്ള ശ്രമവും തുടരുകയാണ്.