പാണക്കാ‌ട് സന്ദർശിച്ച് ഷം​സീർ​; ചർച്ചയായത് "ലോകകപ്പ് ഫു​ട്ബോ​ൾ'

04:07 AM Nov 24, 2022 | Deepika.com
മ​ല​പ്പു​റം: നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ പാ​ണ​ക്കാ​ട് സ​ന്ദ​ർ​ശി​ച്ചു. മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ എ​ന്നി​വ​രു​മാ​യി ഷം​സീ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ ആ​യി​രു​ന്നു സ്പീ​ക്ക​റു​ടെ സ​ന്ദ​ർ​ശ​നം.

പാ​ണ​ക്കാ​ട് നേ​ര​ത്തെ​യും വ​ന്നി​ട്ടു​ണ്ടെ​ന്നും മു​ന​വ്വ​റ​ലി ത​ങ്ങ​ളു​മാ​യി വ​ർ​ഷ​ങ്ങ​ളു​ടെ അ​ടു​പ്പ​മു​ണ്ടെ​ന്നും ഷം​സീ​ർ പ​റ​ഞ്ഞു. രാ​ഷ്‌​ട്രീ​യം ഒ​ന്നും ച​ർ​ച്ച​യാ​യി​ല്ലെ​ന്നും ഫു​ട്ബോ​ൾ ലോകകപ്പ് വി​ശേ​ഷ​ങ്ങ​ളാ​യി​രു​ന്നു കൂ​ടു​ത​ലും സം​സാ​രി​ച്ച​തെ​ന്നും ഷം​സീ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്പീ​ക്ക​ർ പ​ദ​വി ഏ​റ്റെ​ടു​ത്ത​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ആ​ണ് ഷം​സീ​ർ പാ​ണ​ക്കാ​ട് എ​ത്തു​ന്ന​ത്.