തിരുവനന്തപുരം: കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നയം സംസ്ഥാനസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. 48 മണിക്കൂറിനുള്ളില്‍ രണ്ട് കര്‍ഷകരാണ് ജീവനൊടുക്കിയത്. ഇതിന് ഉത്തരവാദി സംസ്ഥാനസര്ക്കാരാണെന്നു സുധാകരന് കുറ്റപ്പെടുത്തി.
കൃഷി ചെയ്യാനാവശ്യമായ പ്രാഥമിക സൗകര്യം ഒരുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കൊയ്ത്തു കഴിഞ്ഞ നെല്ല് സംഭരിക്കാതെ നിരവധി കര്‍ഷകരുടെ അധ്വാനമാണ് പാഴായിപോയത്.
സ്വകാര്യ ബാങ്കുകളില്‍ നിന്നു പോലും ഉയര്‍ന്ന പലിശയ്ക്ക് കടമെടുത്ത് കൃഷി ചെയ്ത കര്ഷകന് അത് തിരിച്ചടയ്ക്കാന്‍ കഴിയാതെ നിരാശബാധിച്ച് ജീവനൊടുക്കുകയാണ്. കര്‍ഷകരുടെ പട്ടിണി മാറ്റാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സുധാകരന് വിമര്‍ശിച്ചു.
കര്‍ഷകവിരുദ്ധ നയം സര്‍ക്കാര്‍ തിരുത്തണം; കെ.സുധാകരന്
04:07 PM Nov 23, 2022 | Deepika.com