ഗാന്ധിനഗര്‍: രാഹുല്‍ ഗാന്ധിയുടെ താടിവച്ച പുതിയ മുഖത്തെ ഇറാഖ് മുന്‍ പ്രസിഡന്റ് സദാം ഹുസൈനോട് ഉപമിച്ച് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അഹമ്മദാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് പരാമര്‍ശം.
രാഹുലിന് രൂപമാറ്റം വരുത്തണമെങ്കില്‍ അത് സര്‍ദാര്‍ വല്ലഭായി പട്ടേലിനെ പോലെയോ ജവഹർലാൽ നെഹ്റുവിനെ പോലെയോ ആകാമായിരുന്നു. ഗാന്ധിജിയെ പോലെ ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു. പക്ഷേ രാഹുലിന്റെ പുതിയ മുഖത്തിന് സദാം ഹുസൈന്റെ മുഖത്തോടാണ് സാദൃശ്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ സംസ്കാരം ഇന്ത്യയിലെ ജനങ്ങളുമായി അടുത്ത് നില്‍ക്കുന്നതല്ലെന്നും ആസാം മുഖ്യമന്ത്രി വിമർശിച്ചു.
രാഹുല്‍ ഗാന്ധിയുടെ മുഖം സദാം ഹുസൈനെപോലെ; വിമര്‍ശനവുമായി ആസാം മുഖ്യമന്ത്രി
05:43 PM Nov 23, 2022 | Deepika.com