ലക്നോ: തെരഞ്ഞെടുപ്പ് സാമഗ്രികൾ പിടിച്ചെടുത്ത കേസിൽ ഹാജരാകാനുള്ള സമൻസുകൾ അവഗണിച്ച ബിജെപി എംപിക്കായി കോടതി തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചു. ഷാജഹാൻപൂർ എംപി അരുൺ കുമാർ സാഗറിനെതിരെയാണ് നടപടി.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ ബറേലി മേഖലയിൽ വിതരണം ചെയ്യാനായി നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സാമഗ്രികൾ അധികൃതർ പിടിച്ചെടുത്തിരുന്നു. ഈ കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട സമൻസുകൾ അവഗണിച്ച കുമാറിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
വാറന്റ് വന്നതിനെത്തുടർന്ന് എംപി ഒളിവിൽ പോയതിനാലാണ് തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചതെന്ന് കോടതി വ്യക്തമാക്കി.
യുപിയിൽ ബിജെപി എംപിക്കായി തെരച്ചിൽ നോട്ടീസ്
03:34 PM Nov 23, 2022 | Deepika.com