കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യാ കുറ്റം ഒഴിവാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.
ശ്രീറാമിനെതിരെ നരഹത്യാ കേസ് നിലനിൽക്കുമെന്നും കീഴ്ക്കോടതിയുടെ നടപടി റദ്ദാക്കണമെന്നും സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടു.
കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരെ ചുമത്തിയ നരഹത്യാക്കുറ്റം തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒഴിവാക്കിയിരുന്നു.
മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ മാത്രമേ ശ്രീറാമിനെതിരെ നിലനില്ക്കുകയുള്ളു എന്നും കോടതി വ്യക്തമാക്കി.
രണ്ടാംപ്രതിയായ വഫ ഫിറോസിനെതിരേ മോട്ടോര്‍ വാഹന നിയമത്തിലെ കുറ്റം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും കോടതി പറഞ്ഞു. പ്രതികൾ നൽകിയ വിടുതൽ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്.
കെ.എം. ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരെ സർക്കാർ ഹൈക്കോടതിയിൽ
03:12 PM Nov 23, 2022 | Deepika.com