തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് വില വർധിപ്പിക്കാൻ മന്ത്രിസഭയുടെ അനുമതി. ആറ് രൂപയാണ് വർധിപ്പിക്കുന്നത്. വിലവർധന എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് മിൽമാ ചെയർമാൻ പ്രഖ്യാപിക്കും.
നേരത്തെ, മില്‍മ പാല് ലിറ്ററിന് അഞ്ച് രൂപയില്‍ കുറയാത്ത വര്‍ധനയുണ്ടാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചിരുന്നു. രണ്ടു ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നും വിലവർധനയുടെ ഗുണം കർഷകർക്ക് ലഭിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് വില ആറ് രൂപ കൂട്ടാൻ സർക്കാർ മിൽമയ്ക്ക് അനുമതി നൽകിയത്.
മിൽമ പാലിന് ആറുരൂപ വർധിപ്പിച്ചു; മന്ത്രിസഭയുടെ അനുമതി
03:14 PM Nov 23, 2022 | Deepika.com