രാ​ജ്ഭ​വ​ന്‍ മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്ത ഉ​ദ്യോഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തോ? ഗ​വ​ര്‍​ണ​ര്‍ വി​ശ​ദീ​ക​ര​ണം തേ​ടി

03:15 PM Nov 23, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ല്‍​ഡി​എ​ഫ് ന​ട​ത്തി​യ രാ​ജ്ഭ​വ​ന്‍ മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്ത സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. ബി​ജെ​പി നേ​താ​ക്ക​ള്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ഉ​ദ്യോ​ഗ​സ്ഥ​ര്‍ പെ​രു​മാ​റ്റ​ച​ട്ടം ലം​ഘി​ച്ച് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​ടെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​തി​നാ​ണ് ഗ​വ​ര്‍​ണ​ര്‍ രേ​ഖാ​മൂ​ലം വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ജോ​ലി​ക്ക് ക​യ​റാ​ന്‍ പ​ഞ്ചിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണോ ഇ​വ​ര്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ​തെ​ന്നും ഗ​വ​ര്‍​ണ​ര്‍ ആ​രാ​ഞ്ഞു.

സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് തെ​ളി​വാ​യി വീ​ഡി​യോ സ​ഹി​ത​മാ​ണ് ബി​ജെ​പി ഗ​വ​ര്‍​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.