മലപ്പുറം: മഞ്ചേരിയിലെ കെട്ടിടത്തില്‍നിന്ന് 58 ലക്ഷം രൂപ പോലീസ് പിടികൂടി. നോട്ടെണ്ണല്‍ യന്ത്രം, റസീപ്റ്റ് ബുക്ക് എന്നിവയും പിടിച്ചെടുത്തു.
സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷഫീഖ്, മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍, ഹുസൈന്, ഷൗക്കത്ത് അലി എന്നിവരാണ് പിടിയിലായത്.
ഇവിടെ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പണം ഇരട്ടിപ്പ് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പാണ് നടന്നതെന്നാണ് സൂചന.
പണം ഇരട്ടിപ്പ്; മഞ്ചേരിയില്‍ 58 ലക്ഷം രൂപ പിടികൂടി
11:28 AM Nov 23, 2022 | Deepika.com