"വി​ജ​യി​ച്ചാ​ൽ മീ​റ​റ്റ് ന​ഗ​ര​ത്തി​ന് നാ​ഥു​റാം ഗോ​ഡ്സെ ന​ഗ​ർ എ​ന്ന് പേ​ര് ന​ൽ​കും'

10:36 AM Nov 23, 2022 | Deepika.com
ല​ക്നോ: തദ്ദേശ തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ വി​ജ​യം നേ‌​ടി​യാ​ൽ മീ​റ​റ്റ് ന​ഗ​ര​ത്തി​ന് നാ​ഥു​റാം ഗോ​ഡ്സെ ന​ഗ​ർ എ​ന്ന പേ​ര് ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് അ​ഖി​ൽ ഭാ​ര​ത് ഹി​ന്ദു മ​ഹാ​സ​ഭ(​എ​ബി​എ​ച്ച്എം​എ​സ്). ഡി​സം​ബ​റി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള പ്ര​ക​ട​ന പ​ത്രി​ക​യി​ലാ​ണ് ഈ ​വാ​ഗ്ദാ​നം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

പ്ര​ദേ​ശ​ത്തെ ഇ​സ്ലാ​മി​ക സ്ഥ​ല​പ്പേ​രു​ക​ൾ മാ​റ്റു​മെ​ന്നും രാ​ജ്യം ഹി​ന്ദു രാ​ഷ്ട്ര​മാ​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്നും പ​ത്രി​ക​യി​ൽ വാ​ഗ്ദാ​ന​മു​ണ്ട്. ബി​ജെ​പി, ശി​വ​സേ​ന തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ ഹി​ന്ദു​ത്വ ന​യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​തി​ച​ലി​ക്കു​ക​യാ​ണെ​ന്നും ന്യൂ​ന​പ‍​ക്ഷ പ്രീ​ണ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യാ​ണെ​ന്നും എ​ബി​എ​ച്ച്എം​എ​സ് ആ​രോ​പി​ച്ചു.

മീ​റ​റ്റ് ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച എ​ബി​എ​ച്ച്എം​എ​സ്, ദേ​ശ​സ്നേ​ഹ​മു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ അ​ണി​നി​ര​ത്തു​മെ​ന്നും ഗോ​മാ​താ​വി​നെ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.